പതിവ് ചോദ്യങ്ങൾ – FAQ

ഞാൻ എങ്ങനെ ജങ്കാറിന്റെ സ്റ്റാറ്റസ് റിപ്പോർട്ട് സമർപ്പിക്കും?

ഡാഷ്‌ബോർഡിലെ ഫോട്കൊച്ചി – വൈപ്പിൻ റോറോ ഫെറി കാർഡിൽ ടാപ്പ് ചെയ്ത് റിപ്പോർട്ട് സ്ക്രീൻ തുറക്കുക. റിപ്പോർട്ട് നൽകാൻ, ആ റൂട്ടിലെ ഒരു ടെർമിനലിൽ നിന്ന് 150 മീറ്ററിനുള്ളിൽ നിങ്ങൾ ഉണ്ടായിരിക്കണം. ഇത് ആപ്പ് GPS വഴി സ്വയം പരിശോധിക്കും. നിലവിലെ സ്ഥിതി തിരഞ്ഞെടുക്കുക, വേണമെങ്കിൽ ഒരു ടാഗും തിരഞ്ഞെടുക്കുക, തുടർന്ന് Submit Report അമർത്തുക.

സർവീസ് സ്റ്റാറ്റസുകളും ടാഗുകളും എന്താണ് അർഥമാക്കുന്നത്?

സ്റ്റാറ്റസുകൾ

• Normal Service – രണ്ട് RORO കളും പ്രവർത്തിക്കുന്നു.
• Reduced Service – ഒരു RORO മാത്രം പ്രവർത്തിക്കുന്നതിനാൽ സർവീസ് പരിമിതമാണ്.
• Suspended – ഒരു RORO യും പ്രവർത്തിക്കുന്നില്ല.

ഷെഡ്യൂൾ ചെയ്ത സമയങ്ങൾ

Fort Kochi – Vypin RORO റൂട്ടിൽ ചില സമയങ്ങളിൽ സാധാരണയായി ഒരു RORO മാത്രമേ പ്രവർത്തിക്കൂ. രാവിലെ 6:00 – 8:00, ഉച്ചയ്ക്ക് 12:30 – 2:00, രാത്രി 8:00 ന് ശേഷം എന്നിവയാണ് ആ സമയങ്ങൾ. ഈ സമയങ്ങളിൽ റൂട്ട് കാർഡിൽ “One RORO” എന്ന അറിയിപ്പ് കാണിക്കും.

ഈ സമയങ്ങളിൽ ഒരു RORO മാത്രമേ പ്രവർത്തിക്കുന്നുള്ളൂവെങ്കിൽ Reduced Service റിപ്പോർട്ട് ചെയ്യുക. രണ്ട് ഫെറികളും പ്രവർത്തിക്കുന്നതായി നേരിട്ട് കണ്ടാൽ മാത്രം Normal Service റിപ്പോർട്ട് ചെയ്യുക. രണ്ടും പ്രവർത്തിക്കാത്ത സാഹചര്യത്തിൽ Suspended റിപ്പോർട്ട് ചെയ്യുക.

ടാഗുകൾ

ടാഗുകൾ സർവീസിന്റെ നിലവിലെ അവസ്ഥയുടെ കാരണം വ്യക്തമാക്കാൻ സഹായിക്കുന്നു. ടാഗുകൾ നിർബന്ധമല്ല, പക്ഷേ മറ്റ് യാത്രക്കാർക്ക് സ്ഥിതി വേഗത്തിൽ മനസ്സിലാക്കാൻ ഉപകാരപ്പെടും.

• Quick crossing, short queue – ഫെറി സർവീസ് സുഗമമായി നടക്കുന്നു.
• Long wait, even with two ROROs – രണ്ട് ഫെറികൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും കാത്തിരിപ്പ് കൂടുതലാണ്.
• Only one RORO, expect long queues – ഒരു ഫെറി മാത്രം പ്രവർത്തിക്കുന്നു; നീണ്ട നിരകൾ പ്രതീക്ഷിക്കാം.

റൂട്ട് കാർഡിൽ കഴിഞ്ഞ 30 മിനിറ്റിനുള്ളിലെ ഏറ്റവും പുതിയ ടാഗ് പ്രദർശിപ്പിക്കും, അതുവഴി മറ്റ് യാത്രക്കാർക്ക് നിലവിലെ സാഹചര്യം അറിയാൻ കഴിയും.

സർവീസ് ഇല്ലാത്ത സമയങ്ങൾ

രാവിലെ 6:00 ന് മുമ്പും രാത്രി 9:50 ന് ശേഷവും ഫെറി സർവീസ് പ്രവർത്തിക്കില്ല. ഈ സമയങ്ങളിൽ Report സ്ക്രീൻ ലഭ്യമാകില്ല, കൂടാതെ “Not currently operating” എന്ന സന്ദേശം കാണിക്കും. അത്തരം സമയങ്ങളിൽ റിപ്പോർട്ട് സമർപ്പിക്കേണ്ടതില്ല.

പുതിയ ഒരു റൂട്ട് ഡയറക്ടറിയിലേക്ക് എങ്ങനെ ചേർക്കാം?

ഡാഷ്‌ബോർഡിന്റെ താഴെ വലത് കോണിലുള്ള ‘+’ ബട്ടൺ അമർത്തുക. സേവനത്തിന്റെ പേര്, തരം, ടെർമിനലിന്റെ സ്ഥാനം എന്നിവ നൽകുക. സേവ് ചെയ്താൽ, അത് ഉടൻ തന്നെ മറ്റ് യാത്രക്കാരുടെ ആപ്പുകളിലും കാണാം.

ഒരു പ്രത്യേക ഫെറിയോ റൂട്ടോ എങ്ങനെ കണ്ടെത്താം?

ഡാഷ്‌ബോർഡിന്റെ മുകളിലുള്ള Search ബാർ ഉപയോഗിക്കുക. റൂട്ടിന്റെ പേര്, ഗതാഗത തരം (ഫെറി, ബസ്, മെട്രോ), അല്ലെങ്കിൽ ടെർമിനലിന്റെ പേര് ഉപയോഗിച്ച് തിരയാം.

ലിസ്റ്റിലില്ലാത്ത ഒരു റൂട്ട് എങ്ങനെ തിരഞ്ഞെടുക്കാം?

നിങ്ങൾക്ക് ആവശ്യമായ ടെർമിനൽ സ്റ്റോപ്പ് ലിസ്റ്റിൽ ഇല്ലെങ്കിൽ, Search ബാറിൽ പേര് ടൈപ്പ് ചെയ്ത് Search അമർത്തി ഏത് സ്റ്റോപ്പും തിരഞ്ഞെടുത്തേക്കാം. അല്ലെങ്കിൽ, നിങ്ങൾ ആ സ്റ്റോപ്പിൽ തന്നെയാണെങ്കിൽ Use My Current Location അമർത്തി നിങ്ങളുടെ നിലവിലെ ലൊക്കേഷൻ ഉപയോഗിച്ച് ഒരു പുതിയ സ്റ്റോപ്പ് ചേർക്കുകയും അതിന് ഒരു പേര് നൽകുകയും ചെയ്യാം.

ഡാഷ്‌ബോർഡിന്റെ താഴെയുള്ള ലൊക്കേഷൻ ബാർ എന്താണ്?

ലൊക്കേഷൻ ബാർ ഉപയോഗിച്ച്, നിങ്ങൾ ഒരു പ്രത്യേക ടെർമിനലിലാണെന്ന് കരുതി സേവനങ്ങൾ കാണാം. സാധാരണയായി ഇത് My Current Location (നിങ്ങളുടെ നിലവിലെ GPS ലൊക്കേഷൻ) ഉപയോഗിക്കും. Change അമർത്തി Fort Kochi Jetty അല്ലെങ്കിൽ Ernakulam പോലുള്ള ഒരു ടെർമിനൽ തിരഞ്ഞെടുക്കാം. തുടർന്ന് ആ പ്രദേശത്തോടുള്ള ദൂരത്തിന്റെ അടിസ്ഥാനത്തിൽ സേവനങ്ങളുടെ പട്ടിക ക്രമീകരിക്കപ്പെടും. നിങ്ങൾ ഇതുവരെ എത്താത്ത ഒരു ടെർമിനലിൽ നിന്ന് യാത്ര ആസൂത്രണം ചെയ്യുമ്പോൾ ഇത് വളരെ ഉപകാരപ്രദമാണ്.

ഒരു റൂട്ട് എങ്ങനെ എഡിറ്റ് ചെയ്യാം, ഡിലീറ്റ് ചെയ്യാം, റിപ്പോർട്ട് ചെയ്യാം, അല്ലെങ്കിൽ മറയ്ക്കാം?

ഡാഷ്‌ബോർഡിലെ ഒരു റൂട്ട് കാർഡ് ദീർഘനേരം അമർത്തുക (long press). തുടർന്ന്, ആ റൂട്ട് സൃഷ്ടിച്ചത് ആരാണെന്നതിനെ ആശ്രയിച്ച് ഒരു മെനു കാണിക്കും.

• നിങ്ങൾ സൃഷ്ടിച്ച റൂട്ട് ആണെങ്കിൽ: അതിന്റെ പേര് മാറ്റാം, വിവരങ്ങൾ എഡിറ്റ് ചെയ്യാം, അല്ലെങ്കിൽ എല്ലാ ഉപയോക്താക്കൾക്കും വേണ്ടി സ്ഥിരമായി ഡിലീറ്റ് ചെയ്യാം.

• മറ്റൊരാൾ സൃഷ്ടിച്ച റൂട്ട് ആണെങ്കിൽ: അത് സ്പാം, ഡ്യൂപ്ലിക്കേറ്റ്, തെറ്റായ വിവരം, അല്ലെങ്കിൽ അനുചിതമായ ഉള്ളടക്കം എന്നിവയ്ക്കായി റിപ്പോർട്ട് ചെയ്യാം. കൂടാതെ, അത് നിങ്ങളുടെ ലിസ്റ്റിൽ നിന്ന് മറയ്ക്കാനും കഴിയും.

Hide ചെയ്യുന്നത് നിങ്ങളുടെ ഉപകരണത്തെ മാത്രമേ ബാധിക്കൂ. മറ്റുള്ളവർക്ക് ആ റൂട്ട് സാധാരണ പോലെ കാണാനാകും. മറച്ച റൂട്ടുകൾ പിന്നീട് ഏത് സമയത്തും വീണ്ടും കാണിക്കാം.

മറച്ചുവെച്ച (Hidden) റൂട്ട് എങ്ങനെ വീണ്ടും കാണിക്കാം?

ഡാഷ്‌ബോർഡിലെ Hidden Routes വിഭാഗത്തിലേക്ക് പോകുക. അവിടെ നിങ്ങൾ മറച്ചിട്ട എല്ലാ റൂട്ടുകളുടെയും പട്ടിക കാണാം. വീണ്ടും കാണിക്കേണ്ട റൂട്ടിൽ ടാപ്പ് ചെയ്ത് Unhide തിരഞ്ഞെടുക്കുക. തുടർന്ന് ആ റൂട്ട് നിങ്ങളുടെ സാധാരണ റൂട്ട് ലിസ്റ്റിൽ വീണ്ടും പ്രത്യക്ഷപ്പെടും.

സ്റ്റാറ്റസ് നിറങ്ങളും ലേബലുകളും എന്താണ് സൂചിപ്പിക്കുന്നത്?

ഇറ്റാലിക് (Italic) സ്റ്റാറ്റസ്: സ്റ്റാറ്റസ് ടെക്സ്റ്റ് ഇറ്റാലിക്കായി കാണുന്നുവെങ്കിൽ, അതിന്റെ അടിസ്ഥാനമായി പുതിയ റിപ്പോർട്ട് ലഭ്യമല്ല എന്നാണ് അർത്ഥം. ഉദാഹരണത്തിന്, ഏറ്റവും പുതിയ റിപ്പോർട്ട് 30 മിനിറ്റിലധികം പഴക്കമുള്ളതാണെങ്കിൽ (“Last known” സ്റ്റാറ്റസ്), അല്ലെങ്കിൽ ഷെഡ്യൂൾ ചെയ്ത സിംഗിൾ-വെസൽ സമയത്ത് ഇതുവരെ റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ലെങ്കിൽ ഇറ്റാലിക് ആയി കാണിക്കും.

സാധാരണ (Non-italic) സ്റ്റാറ്റസ്: സ്റ്റാറ്റസ് സാധാരണ ടെക്സ്റ്റിൽ കാണുന്നുവെങ്കിൽ, അത് കഴിഞ്ഞ 30 മിനിറ്റിനുള്ളിൽ ലഭിച്ച ഒരു റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്.

⚠ മുന്നറിയിപ്പ് ചിഹ്നം: സ്റ്റാറ്റസിന്റെ വിവരങ്ങൾ 6 മണിക്കൂറിലധികം പഴക്കമുള്ളതാണെങ്കിൽ, അതിന്റെ അടുത്ത് ⚠ ചിഹ്നം കാണിക്കും. ഇത് വിവരങ്ങൾ പഴയതാണെന്ന് സൂചിപ്പിക്കുന്നു.

ഷെഡ്യൂൾ ലേബൽ: പ്രസിദ്ധീകരിച്ച സമയക്രമമുള്ള റൂട്ടുകളിൽ, നിലവിൽ Fort Kochi – Vypin RORO Ferry പോലുള്ള റൂട്ടുകളിൽ, സ്റ്റാറ്റസിനൊപ്പം ചെറിയ “· schedule” എന്ന ലേബൽ കാണാം. ഇത് സ്റ്റാറ്റസ് ഒരു യാത്രക്കാരന്റെ റിപ്പോർട്ടിൽ നിന്നല്ല, മറിച്ച് സമയക്രമത്തിന്റെ അടിസ്ഥാനത്തിലാണെന്ന് സൂചിപ്പിക്കുന്നു.

ഉദാഹരണത്തിന്, “Reduced Service · schedule” എന്ന് കാണുന്നുവെങ്കിൽ, നിലവിലെ സമയത്ത് സർവീസ് കുറവായിരിക്കുമെന്ന് സമയക്രമം സൂചിപ്പിക്കുന്നതാണ്. ഇത് ആരെങ്കിലും നേരിട്ട് കണ്ടു റിപ്പോർട്ട് ചെയ്ത വിവരം അല്ല.

നിങ്ങൾ ടെർമിനലിൽ ഉണ്ടായിരിക്കുകയാണെങ്കിൽ, യഥാർത്ഥ സാഹചര്യം സ്ഥിരീകരിക്കാൻ ഒരു റിപ്പോർട്ട് സമർപ്പിക്കുന്നത് സഹായകരമാണ്.

കമ്മ്യൂട്ടർ ഹബ്ബ് – മലയാളത്തിലുള്ള നിർദ്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ